Hot Posts

6/recent/ticker-posts

കേരള ബജറ്റ്; ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കും



തിരുവനന്തപുരം:  പിണറായി സർക്കാരിന്റെ ആറാമത്തെ ബജറ്റ്  മന്ത്രി ടി.എം.തോമസ് ഐസക്  സഭയിൽ അവതരപ്പിച്ചു തുടങ്ങി. ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കും, ഏപ്രിൽ മുതൽ ലഭിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. പാലക്കാട് കുഴൽമന്ദം ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണു പ്രസംഗം ആരംഭിച്ചത്. 

തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയുടെ പോരാട്ടം ലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്.സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പ്രസംഗത്തിനിടെ പറഞ്ഞു. കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങൾ  എടുത്ത് പറഞ്ഞായിരുന്നു പ്രസംഗം. 1600 രൂപ ക്ഷേമപെൻഷൻ, ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. 4000 തസ്തിക ആരോഗ്യവകുപ്പിൽ സൃഷ്ടിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 1000 കോടി. 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും.8 ലക്ഷം തൊഴിൽ അവസരങ്ങൾ ഈ സാമ്പത്തിക വർഷം സൃഷ്ടിക്കും എന്നിവ ബജറ്റിൽ അവതപിപ്പിച്ചു.20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലി. കംപ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വർഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാൽ മതിയാകും. 2021 ഫെബ്രുവരിയിൽ റജിസ്ട്രേഷൻ ആരംഭിക്കും.
Reactions