Hot Posts

6/recent/ticker-posts

'ദ പ്രീസ്റ്റ്'; മമ്മൂട്ടി-മഞ്ജു വാര്യർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി



മമ്മൂട്ടിയും മഞ്ജു  വാര്യരും  ആദ്യമായി ഒന്നിക്കുന്ന ‘ദ പ്രീസ്റ്റ്’ എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തു. നേരത്തെ മമ്മൂട്ടിയുടെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട അണിയറ പ്രവർത്തകർ പോസ്റ്ററിലേതെന്ന പോലെ ദുരൂഹത ടീസറിലും തുടരുന്നുണ്ട്. ഒരു പുരോഹിതനായാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നത് . മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്  ദ പ്രീസ്റ്റ് . നിഖില വിമലും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  

നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. ജനുവരി ഒന്നിന് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ തയ്യറാക്കിയിരിക്കുന്നത്    . സംവിധായകൻ ജോഫിന്റേത് തന്നെയാണ് കഥ.ശാസ്ത്രത്തിന്റെ ഏതൊരു തിയറിക്കും അതിനെ മറികടക്കുന്നൊരു ഡാർക്ക് സോണുണ്ട് എന്ന നായകന്റെ സംഭാഷണവും പശ്ചാത്തലത്തിലെ ​ഗാനവുമാണ് ടീസറിന്റെ ഹൈലൈറ്റ്. നി​ഗൂഢതകളൊളിപ്പിച്ച ടീസർ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. ആന്റോ ജോസഫ്, ഉണ്ണിക്കൃഷ്ണൻ ബി, വി.എൻ. ബാബു എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും..
Reactions