തിരുവനന്തപുരം കോട്ടയം കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒൻപതാം പ്രതി ടിറ്റു ജെറോമിനാണ് ജയിലിൽവച്ചു മർദനമേറ്റ സംഭവത്തിന് പിന്നിൽ പുറത്തുനിന്നു മദ്യം കൊണ്ടുവന്നു ജയിലിനുള്ളിൽ വച്ചു കഴിച്ചതാണു കാരണം .മദ്യപാനത്തെക്കുറിച്ച് ഒരു തടവുകാരനാണു ജയിൽ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
പേരയ്ക്ക ഫ്ലേവറുള്ള മദ്യം കഴിച്ചതാരെന്നു കണ്ടെത്തിയെങ്കിലും അത് എത്തിച്ചതാരെന്നു തെളിയിക്കാനുള്ള ശ്രമത്തിനൊടുവിൽ പണിപോയത് പൂജപ്പുര സെൻട്രൽ ജയിലിലെ 3 ഉദ്യോഗസ്ഥരുടെ. ടിറ്റുവും മറ്റു മൂന്നു പേരും രഹസ്യമായി മദ്യപിച്ചു. ഇവർ നടന്നുപോയപ്പോൾ എതിരെ പോയ തടവുകാരനു പേരയ്ക്കയുടെ മണം കിട്ടി. തടവുകാർക്ക് എവിടുന്നാണു പേരയ്ക്കയെന്ന ആലോചിച്ചപ്പോൾ ബെക്കാഡി ഗുആവയുടെ മണമെന്നു കണ്ടെത്തി .
വിവരം ലഭിച്ച ഉദ്യോഗസ്ഥർ ടിറ്റുവിനെയും സംഘത്തെയും ചോദ്യം ചെയ്തപ്പോൾ ആദ്യം സമ്മതിച്ചില്ല. ഭീഷണിക്കൊടുവിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചു. തലേന്ന് ഇവരെ ജയിലിനുപുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും നിയോഗിച്ചിരുന്നു. വളവും കീടനാശിനികളും പ്ലാസ്റ്റിക് ബോക്സുകളിലാണു കൊണ്ടുപോയത്. അതിൽ മദ്യം ഒളിപ്പിച്ച് ജയിൽ വളപ്പിനുള്ളിലേക്കു കടത്തുകയായിരുന്നു.
ആരാണു മദ്യം എത്തിച്ചതെന്ന ചോദ്യത്തിനുമാത്രം 4 പേരും പ്രതികരിച്ചില്ല. തെളിയിക്കാനുള്ള മുറകൾ പ്രയോഗിച്ചെങ്കിലും സംഘം പിടിച്ചുനിന്നു. ജയിലിൽ മദ്യം എത്തിച്ചയാളുടെ വിവരം നൽകിയാൽ അയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ്. മാത്രമല്ല, ഇനിയും മദ്യം കിട്ടാനുള്ള വഴിയും അടയും. ആ ചിന്തയുടെ
