Hot Posts

6/recent/ticker-posts

നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം. അഴിമതിയില്‍ മുങ്ങിയവരാണ് അഴിമതി തൊട്ടുതീണ്ടാത്തവരെ അഴിമതിക്കാര്‍ എന്നു വിളിക്കുന്നതെന്ന്  നിയമസഭയില്‍  മുഖ്യമന്ത്രി പറഞ്ഞു.തദ്ദേശതിരഞ്ഞെടുപ്പില്‍ കരണത്തടിയേറ്റവരാണ് പ്രതിപക്ഷത്തിരിക്കുന്നത്.പ്രതിപക്ഷം ഭരിച്ചപ്പോള്‍ എന്തൊക്കെ അഴിമതി നടത്തിയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജനങ്ങളുടെ ഓര്‍മശക്തിയെ ചോദ്യം ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു  . എല്ലാം മറന്നെന്ന് കരുതരുത്. ഏതെല്ലാം നിലയിലാണ് അഴിമതി നടത്തിയതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പിണറായി പറഞ്ഞു. കേരളത്തിന്റെ യശസ് വര്‍ധിക്കുന്നതിലുള്ള വിഷമമാണ് ചിലര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
പ്രതിപക്ഷാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ വിവിധ ചോദ്യങ്ങളുന്നയിക്കപ്പെട്ടു. ബാര്‍കോഴ, സോളര്‍, പാലാരിവട്ടം ഉള്‍പ്പെടെ ആരോപണങ്ങളില്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും വിവരം കൈയിലില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി  ഒഴിഞ്ഞുമാറി. പല കാര്യങ്ങള്‍ വന്നിട്ടുണ്ടാവും. അതേപടി മറുപടി പറയാന്‍ പറ്റില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. 
അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് സര്‍ക്കാരെന്നും ഭരണപക്ഷം പോലെയാണ് പ്രതിപക്ഷമെന്ന് വരുത്താനാണ് ശ്രമമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ഒരു അന്വേഷണത്തെയും ഭയമില്ല. ആരുടെയും കൈയില്‍ നിന്ന് കോഴ വാങ്ങിയിട്ടില്ല. വളരെ ബോധപൂര്‍വം പ്രതിപക്ഷത്തെ അപമാനിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 
Reactions