Hot Posts

6/recent/ticker-posts

നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത 4 എംഎൽഎമാർക്ക് കോവിഡ് -BMTV



തിരുവനന്തപുരം : നിയമസഭ  സമ്മേളനം പുരോഗമിക്കുന്നതിനിടെ നാല് എംഎൽഎമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലൻ, കൊയിലാണ്ടി എംഎൽഎ കെ.ദാസൻ, കൊല്ലം എംഎൽഎ മുകേഷ്, പീരുമേട് എംഎൽഎ ബിജിമോൾ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കെ.ദാസൻ എംഎൽഎയും ആൻസലൻ എംഎൽഎയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുകേഷ് വീട്ടിൽതന്നെ നിരീക്ഷണത്തിൽ തുടരുന്നു. 22 വരെയാണ് നിയമസഭാ സമ്മേളനം 
 ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബഡ്ജറ്റ് സമ്മേളനം നേരത്തേ വെട്ടിച്ചുരുക്കിയിരുന്നു

Reactions