Hot Posts

6/recent/ticker-posts

ഭീമാ ബാലസാഹിത്യ പുരസ്‌കാരം കെ.ആര്‍. വിശ്വനാഥന്



കോഴിക്കോട് : 29-ാമത് ഭീമാ ബാലസാഹിത്യ പുരസ്‌കാരത്തിന് കെ.ആര്‍. വിശ്വനാഥനെ തിരഞ്ഞെടുത്തു. ഭീമാ ബാലസാഹിത്യഅവാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറി രവി പാലത്തുങ്കലാണ് പുരസ്കാരത്തെ കുറിച്ച്  അറിയിച്ചത്.
'കുഞ്ഞനാന' എന്ന ബാലനോവലിനാണ് പുരസ്‌കാരം. 70,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അവാര്‍ഡ് വിതരണം ഫെബ്രുവരിയില്‍ ചേവായൂരിലെ ഭീമാ ബാലസാഹിത്യ അവാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ബി. ഗിരിരാജന്റെ വീട്ടില്‍ ക്ഷണിക്കപ്പെടുന്ന ചടങ്ങില്‍ നടക്കും.കെ. ജയകുമാര്‍ ചെയര്‍മാനായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ഗാഢമായി സ്പര്‍ശിക്കുന്ന ‘കുഞ്ഞനാന’ സമീപകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും മനോഹരമായ കൃതിയാണെന്നു ജൂറി അംഗം പെരുമ്പടവം ശ്രീധരന്‍ വിലയിരുത്തി.കോട്ടയം കുറുവിലങ്ങാട് സ്വദേശിയാണ് വിശ്വനാഥന്‍. ഭീമാ ബാലസാഹിത്യ അവാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ബി. ഗിരിരാജനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Reactions