Hot Posts

6/recent/ticker-posts

പാലാ ജനമൈത്രി പോലീസിൻ്റെ കൈത്താങ്ങിൽ അതുല്യ മോൾക്ക് ഒരു വീട് - BM TV



 
പാലാ: ജനമൈത്രി പോലീസ് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാനവും സീനിയർ സിറ്റിസണിൻ്റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ബെല്ലോ ഫെയ്ത് അലാറമിൻ്റെ വിതരണോദ്ഘാടനവും ഇന്ന് നടന്നു. പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ ജനമൈത്രി സംസ്ഥാന നോഡൽ ഓഫീസർ എ ഡി ജി പി എസ് ശ്രീജിത്ത് ഐ പി എസ് നിർവ്വഹിച്ചു. ജില്ലാ പോലിസ് മേധാവി ജി ജയ്ദേവ് ഐ പി എസ് അദ്ധ്യക്ഷത വഹിച്ചു.  അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. എ നസ്സിം, ജനമൈത്രി  ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് സെൽ ഡി വൈ എസ് പി വിനോദ് പിള്ള, പാലാ ഡി വൈ എസ് പി സാജു വർഗീസ്, കിഴതടിയൂർ ബാങ്ക് പ്രസിഡൻ്റ് ജോർജ് സി കാപ്പൻ, ചേർത്തല ഡി വൈ എസ് പി കെ സുഭാഷ്, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ്, ഇടമറ്റം ഹൈസ്കൂൾ ഹെഡ്മിസ്സസ്സ് എബിൻ കുറുമുണ്ണിൽ, എസ് എച്ച് ഓ അനൂപ് ജോസ്, ജനമൈത്രി ഭവന നിർമ്മാണ സമിതി കൺവീനർ ഷിബു തെക്കേമറ്റം, സി ആർ ഓ എ റ്റി ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.


കേരളാ പോലീസിൻ്റെ അഭിമാന പ്രോജക്ടായ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ഭവന സന്ദർശനമാണ് അതുല്യക്ക് വീട് ലഭിക്കുന്നതിലേക്ക് വഴിതെളിച്ചത്. ബീറ്റ് ഓഫീസർമാരായ എ എസ് ഐ ബിനോയി, സി പി ഒ പ്രഭു എന്നിവർ ഭവനസന്ദർശനം നടത്തിവരവേ ഇടമറ്റം ഭാഗത്ത് കുളത്തുങ്കൽ സജിയുടെ വീട് സന്ദർശിച്ചപ്പോൾ വിട്ടിലെ നിസ്സഹായാവസ്ഥ മനസ്സിലാക്കി സജിയുടെ ഇളയ മകൾ അതുല്യ പഠിക്കുന്ന ഇടമറ്റം സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന ബെന്നി സാറിൽ നിന്നും ഇവർക്ക് ഒരു വീട് സ്വന്തമായി ഇല്ലെന്നറിയുകയായിരുന്നു. ഈ വിവരം പാലാ ഡി വൈ എസ് പി യായിരുന്ന കെ സുഭാഷ് സാറിനെ അറിയിച്ചു. തുടർന്ന് സുഭാഷ് സാറിൻ്റെയും സ്റ്റേഷൻ ഹൗസ് ഓഫീസറുടേയും നേതൃത്വത്തിൽ ബീറ്റ് ഓഫീസർമാരും  ജനസമിതിയംഗങ്ങളും  ഇവർ താമസിച്ചു കൊണ്ടിരുന്ന തറവാട് വീട് സന്ദർശിച്ച്‌ ശോചനീയാവസ്ഥ മനസ്സിലാക്കി.

സജി കൂലിവേലയ്ക്ക് പോയാണ് കുടുംബം പുലർത്തുന്നത്. മൂത്ത മകൾ ഡിഗ്രി കഴിഞ്ഞ് നില്ക്കുന്നു, രണ്ടാമത്തെ മകൻ ചെറിയ പ്രായത്തിൽ തന്നെ അസുഖബാധിതനായി തളർന്ന് കിടപ്പിലാണ്. ഭാര്യ ബിന്ദു മകനെ ശുശ്രൂഷിച്ച് വീട്ടിൽ തന്നെ നില്ക്കുന്നതുമായ അവസ്ഥയിലാണ്. പരിതാപകരമായ അവസ്ഥ നേരിട്ട് മനസ്സിലാക്കി ജനമൈത്രി പോലീസ് വീട് നിർമ്മിച്ചു നല്കുവാൻ തീരുമാനിക്കുകയായിരുന്നു. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ കൺവീനർ ആയി ജനസമിതിയംഗം ഷിബു തെക്കേമറ്റത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. 

വീടിന് വേണ്ട പ്രാരംഭ നടപടികൾ കോവിഡ് മൂലം ആരംഭിക്കുവാൻ സാധിക്കാതെ വരുകയും കോവിഡ് ഇളവുകൾ വന്നപ്പോഴെ ഡി വൈ എസ് പി സാജു വർഗീസിൻ്റെ നേത്യത്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബ്രില്ല്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ് ആണ് വീടിന് വേണ്ട സഹായങ്ങൾ ചെയ്തു തന്നത്. 
ജനമൈത്രി സബ് ഡിവിഷനൽ കോർഡിനേറ്ററും എഞ്ചിനീയറുമായ എ എസ് ഐ സുരേഷ്കുമാറാണ് വീടിന് പ്ളാൻ തയ്യാറാക്കിയത്. എസ് എച്ച് ഓ അനൂപ് ജോസ്, എസ് ഐ അഭിലാഷ്, സി ആർ ഓ ഷാജിമോൻ, ബീറ്റ് ഓഫീസർ സുദേവ്  എന്നിവരുടെ നേതൃത്വത്തിൽ തൊണ്ണൂറ് ദിവസം കൊണ്ടാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. 




Reactions