Hot Posts

6/recent/ticker-posts

ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക് - BMTV



മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ.മലയാളത്തിന് പുറമെ ഹിന്ദി തമിഴിലുമെല്ലാം താരം തിളങ്ങി. വീണ്ടും   ദുൽഖർ സൽമാൻ ബോളിവുഡ് സിനിമയിലേക്കെത്തുകയാണ്. ബോളിവുഡ്  സംവിധായകൻ ആർ. ബാൽകിയുടെ ചിത്രത്തിലാണ് ദുൽഖർ സൽമാൻ നായകനാകുന്നത്. 2021 മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ത്രില്ലറാണ് സിനിമയുടെ സ്വഭാവം.

ലോക്ഡൗൺ നാളുകളിൽ ഉരുത്തിരിഞ്ഞ ആശയമാണ് ഈ സിനിമ എന്ന് ബാൽകി പറഞ്ഞതായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ തിരക്കഥയും പൂർത്തിയായിക്കഴിഞ്ഞതായി ബാൽകിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പ്രീ-പ്രൊഡക്‌ഷൻ  ആരംഭിച്ചുകഴിഞ്ഞെന്നുമാണ് സൂചന   . കഥാപാത്രത്തിനായി ഏറ്റവും അനുയോജ്യം ദുൽഖറാണ് എന്ന് സംവിധായകന്റെ ചിന്തയിൽ നിന്നുമാണ് പ്രൊജക്ടുമായി മുന്നോട്ടു പോകുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ചീനി കം, പാ, പാഡ്മാൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാൽകി.2018ലെ ഇർഫാൻ ഖാൻ ചിത്രം 'കർവാൻ' ആണ് ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം. തൊട്ടടുത്ത വർഷം 'സോയ ഫാക്ടറിൽ' വേഷമിട്ടു. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്.
Reactions