സൂറത്ത് :ഗുജറാത്തിലെ സൂറത്തിൽ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി 15 പേർ മരിച്ചു. ഇന്ന് പുലർച്ചെ സൂറത്തിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള കോസമ്പ ഗ്രാമത്തിന് സമീപമാണ് അപകടം ഉണ്ടായത്.കിം-മാണ്ഡവി റോഡിൽ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് മുകളിലൂടെയാണ് ട്രക്ക് പാഞ്ഞുകയറിയത്. രാജസ്ഥാൻ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.13 തൊഴിലാളികൾ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രയിൽ വെച്ചപമാണ് മരിച്ചത്.
