Hot Posts

6/recent/ticker-posts

പ്രശസ്ത ​ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു - BMTV




 കൊല്ലം : ഐഡിയ സ്റ്റാർ സിം​ഗറിലുടെ പ്രശസ്തനായ  ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 42 വയസായിരുന്നു അദേഹത്തിന്. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് സോമദാസ്. കൊവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചത്. തുടർന്ന് വൃക്കരോ​ഗവും കണ്ടെത്തി. കൊവിഡ് നെ​ഗറ്റീവായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാ​ഗത്തിൽ നിന്ന് വാർഡിലേയ്ക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.


റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് ശ്രദ്ധേയനായ സോമദാസ് സാധരണക്കാരുടെ പാട്ടുകാരൻ എന്ന നിലയിലാണ് കൂടുതൽ അറിയപ്പെട്ടിരുന്നത്. ഐഡിയ സ്റ്റാർ സിം​ഗർ, ബി​ഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിൽ പങ്കെടുത്തു. അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫക്ട് തുടങ്ങിയ ചിത്രങ്ങളിൽ ​ഗാനങ്ങൾ ആലപിച്ചു. ​ഗാനമേളകളിലും നിറസാന്നിധ്യമായിരുന്നു സോമദാസ്.




Reactions