കാസർകോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഇന്ന് കുമ്പളയിൽനിന്ന് പ്രയാണമാരംഭിക്കും. വൈകുന്നേരം മൂന്നിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ ദുർഭരണം, അഴിമതി എന്നിവയിൽനിന്നും രക്ഷിച്ച് സമ്പൽസമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കേരളമെന്ന മുദ്രാവാക്യം ഉയർത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്. യാത്ര തുടങ്ങുന്ന കുമ്പളയിലും വിവിധ സ്വീകരണകേന്ദ്രങ്ങളിലും അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി.


