Hot Posts

6/recent/ticker-posts

വീട്ടുകാരുടെ നിർബന്ധത്തിൽ വിവാഹം; പെൺകുട്ടി ജീവനൊടുക്കി - BMTV



ചെന്നൈ : പഠനം മുടക്കി വീട്ടുകാർ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി. ശ്രീപെരുംപുത്തൂർ സ്വദേശി മോനിഷയാണ് (19) വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടാം വർഷ ബിരുദ വിദ്യാർ‍ഥിനിയായിരുന്ന മോനിഷയെ വീട്ടുകാർ നിർബന്ധിച്ച ലിഫ്റ്റ് ഓപ്പറേറ്ററായ യുവരാജുമായി വിവാഹം നടന്നത്തി .കഴിഞ്ഞ മാസമായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം  മോനിഷയെ അബോധാവസ്ഥയിൽ കണ്ടതിനെത്തുടർന്നാണു സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരിച്ചു. വിഷം കഴിച്ചതാണു മരണ കാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. കോളജ് പഠനം കഴിഞ്ഞിട്ടു മതി വിവാഹമെന്നു മോനിഷ നിലപാടെടുത്തെങ്കിലും വീട്ടുകാർ വഴങ്ങാതെ വിവാഹം നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്തു.ആർഡിഒ അന്വേഷണം പ്രഖ്യാപിച്ചു..
Reactions