നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്‍ ഓഫ് ഗ്യാങ്സ്റ്റര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടും , പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെയാണ് പോസറ്റർ റിലീസ് ചെയ്തത് .രാഹുല്‍ മാധവ്, പുതുമുഖം കാര്‍ത്തികഎന്നിവരാണ് പ്രധാന കഥാപാത്രങ്ങളാക്കുന്നത്. കൈലാഷ്, ടിനി ടോം, രാജേഷ് ശര്‍മ്മ,ജാഫര്‍ ഇടുക്കി,സുനില്‍ സുഖദ,ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍,ഡോമിനിക്, ജെസ്സി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കൈലാസനാഥന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ആര്‍ കളേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍,പ്രസീദ കൈലാസ നാഥന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിര്‍വ്വഹിക്കുന്നു. സംഗീതം-ശ്രീഹരി കെ നായര്‍,
മനു ഷാജു ആണ് എഡിറ്റിംഗ്.
