തിരുവനന്തപുരം : നിയമസഭയിൽ വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . വിമാനത്താവള നടത്തിപ്പിൽ പരിചയമില്ലാത്ത കമ്പനിക്ക് ഈ മേഖല തീറെഴുതാനുളള കേന്ദ്രത്തിന്റെ നീക്കം ശരിയായ തീരുമാനമല്ലന്നു മുഖ്യമന്ത്രി പറഞ്ഞു. കുത്തക സൃഷ്ടിക്കാനാണ് കേന്ദ്ര ശ്രമിക്കുന്നതെന്നും പറഞ്ഞു.
അദാനിയെ ഏൽപ്പിച്ചാൽ വിമാനത്താവളത്തിന്റെ വികസനം ഒരിഞ്ചുപോലും മുന്നോട്ടു പോകില്ല. സുപ്രീം കോടതിയിലെ ഹർജി പോലും പരിഗണിക്കാതെയാണ് കേന്ദ്ര സർക്കാരിന്റെ നടപടിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.
