ന്യൂഡൽഹി : കർഷക പ്രക്ഷോഭത്തിനു പരിഹാരം കാണാൻ കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് പത്താംവട്ട ചർച്ച നടത്താനിരിക്കെ സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് രംഗത്ത്. സര്‍ക്കാരും കര്‍ഷകസംഘടനകളും സമവായത്തിൽ എത്തണമെന്നും ഏതൊക്കെ വിഷയങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാമെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു .
ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഡൽഹി വിഗ്യാൻ ഭവനിൽ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്‍റെ നേതൃത്വത്തിലുള്ള സംഘം കർഷകരുമായി ചർച്ച നടത്തും. സമരത്തിന് ഖലിസ്ഥാൻ ഭീകരർ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് റജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമരക്കാര്‍ക്ക് എൻഐഎ നോട്ടിസ് നൽകിയതിലുള്ള പ്രതിഷേധം ചർച്ചയിൽ നേതാക്കൾ അറിയിക്കും. സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
