Hot Posts

6/recent/ticker-posts

ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ച് വി.എസ് അച്യുതാനന്ദന്‍ - BMTV




തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വി എസ് അച്യുതാനന്ദന്‍ രാജിവച്ചു. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്ത് നല്‍കി.അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് സ്ഥാനമൊഴിയല്‍.
അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതിന് മുന്നോടിയായി വി.എസ് ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. 


കവടിയാറുള്ള മകന്റെ വീട്ടിലേക്കാണ് വി.എസ് മാറിയത്.
2016 ഓഗസ്റ്റ് ആറാം തീയതിയാണ് വിഎസിനെ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചത്.



Reactions