പുണെ : കോവിഡ് വാക്സീൻ നിർമിക്കുന്ന പുണെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്ലാന്റില്‍ തീപ്പിടിത്തം . ഇന്ന് ഉച്ചയോടെയാണു ടെർമിനൽ ഒന്നാം ഗേറ്റിൽ തീപിടിത്തമുണ്ടായതെന്നു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ ഉൽപാദന കമ്പനിയാണിത്.ഇൻസ്റ്റിറ്റ്യൂട്ടിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണു തീപിടിത്തമെന്നും കോവിഷീൽഡ് വാക്സീൻ ഉൽപാദനത്തെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. അഗ്നിശമനസേനയുടെ 10 യൂണിറ്റ് വാഹനങ്ങൾ സ്ഥലത്തെത്തി. പൊലീസും പ്രാദേശിക ഭരണകൂടവും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്കോവിഡ് വാക്‌സിനടക്കം നിർമിക്കുന്ന മഹാരാഷ്ട്രയിലെഅഗ്നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകള്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തീപ്പിടിത്തത്തിന്റെ യഥാര്‍ഥകാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.അതേസമയം, വാക്‌സിനുകളും വാക്‌സിന്‍ നിര്‍മാണ പ്ലാന്റും സുരക്ഷിതമാണെന്നാണ് വിവരം. കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പ്ലാന്റിലല്ല തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. റോട്ടാവൈറസ് വാക്‌സിനും ബി.സി.ജി. വാക്‌സിനുമാണ് ഈ പ്ലാന്റില്‍ നിര്‍മിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
