Hot Posts

6/recent/ticker-posts

പാസഞ്ചർ ട്രെയിൻ ;കേരളം കത്തയച്ചു -BMTV



കൊച്ചി :സംസ്ഥാനത്തു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാൻ കേരളം കത്തയച്ചുവെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നു അധികൃതർ പറയുന്നു. കേരളം ആവശ്യപ്പെടാത്തതു കൊണ്ടാണു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാത്തതെന്ന ന്യായമാണു റെയിൽവേ   പറഞ്ഞു കൊണ്ടിരുന്നത്.
ജനുവരി 9ന് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ അയച്ച കത്തിൽ  അൺ റിസർവ്ഡ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംസ്ഥാനത്തിനുള്ളിൽ അൺറിസർവ്ഡ് ട്രെയിനുകളോടിക്കണമെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകൾ തുടർന്നും റിസർവ്ഡ് ട്രെയിനുകളായി ഓടിക്കണമെന്നുമാണു ആവശ്യപ്പെട്ടത്. ഇതോടെ പാസഞ്ചർ ട്രെയിനുകളോടിക്കുന്ന കാര്യത്തിൽ തീരുമാനെടുക്കണ്ടത് റെയിൽവേയും കേന്ദ്രവുമാണ് 
കേരളം ആവശ്യപ്പെടാത്തതു കൊണ്ടു പാസഞ്ചർ ട്രെയിനുകൾ ഓടിക്കുന്നില്ലെന്ന ന്യായം ഇനി പറയാൻ കഴിയില്ല. കത്തിന്റെ പകർപ്പു  ലഭിച്ചുവെന്നും ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്കു കൈമാറിയെന്നുമാണു തിരുവനന്തപുരം ഡിവിഷൻ വിശദീകരിക്കുന്നത്. ഏതൊക്കെ സെക്ടറുകളിലാണു ട്രെയിനുകൾ ഓടിക്കേണ്ടതെന്നും യാത്രക്കാരുടെ എണ്ണം തിരിച്ചുള്ള കണക്കും നേരത്തെ തന്നെ ഡിവിഷൻ തയാറാക്കിയിരുന്നു..
Reactions