സ്ത്രീകൾക്ക് പ്രവിലേജുണ്ടോ എന്ന ചോദ്യവുമായി സംവിധായകൻ ജിയോ ബേബി . തന്റെ ചിത്രമായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ലഭിച്ച വിമർശനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു കുറിപ്പ് സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്.മഹത്തായ ഭാരതീയ അടുക്കള വിമർശനങ്ങളിൽ ആദ്യം ശരിയാണ് എന്നു തോന്നിയ ഒന്നാണെന്നും. പ്രിവിലേജ് ഇല്ലാത്ത സ്ത്രീകൾക്ക് ഇറങ്ങിപ്പോക്ക് സാധ്യമല്ല എന്നുള്ളത്...
പക്ഷേ.. വീണ്ടും ചിന്തിക്കുമ്പോൾ അല്ലെങ്കിൽ നിരീക്ഷിക്കുമ്പോൾ മനസിലാകുന്ന ഒന്ന്..
സ്ത്രീ ജീവിതത്തിനു പ്രിവിലേജ് എന്നൊന്ന് ഉണ്ടോ ? ഇറങ്ങി പോരുന്നതിനു സവർണ്ണരും അവർണ്ണരും ആദിവാസികളും ആയ സ്ത്രീകൾക്ക് മുന്നിൽ പ്രശ്നങ്ങൾ നിരവധി ആണ്. അവൾ സാമ്പത്തികമായി എത്ര മുന്നിലോ പിന്നിലോ ആവട്ടെ സംമൂഹം കുടുംബം ഇവ ഒക്കെ അവൾക്കുമുന്നിൽ ഇറങ്ങിപോക്കിന് തടസം ആകുന്നുണ്ട് എന്നും ജിയോ ബേബി തന്റെ കുറിപ്പിലുടെ പറഞ്ഞു.
സ്‌ത്രീകളുടെ ഇത്തരം പ്രശ്നങ്ങൾ അത് ഏത് തരം ജീവിതങ്ങളിലും വെല്ലുവിളികൾ നിറഞ്ഞതാണ്.സ്ത്രീ ജീവിതത്തിന് ആദിവാസി ദളിത് ഇടങ്ങളിലും പു രോഗമനത്തിന്റെ അങ്ങേ അറ്റത്തും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഏറെയാണ്.. പോകാൻ ഇടം ഉണ്ടായാൽ പണം ഉണ്ടായാൽ മെച്ചപ്പെട്ട ജീവിതം ഉണ്ടായാൽ പരിഹരിക്കപ്പെടുന്ന ഒന്നല്ല അത് എന്നും അദേഹം പറയുന്നു. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ഒരുപ്പാട് വിമർശനങ്ങൾ നേരിടുന്നുണ്ട്.


