Hot Posts

6/recent/ticker-posts

ദേശീയ പതാകയെ അപമാനിച്ചത് വേദനിപ്പിച്ചു ;നരേന്ദ്ര മോദി - BMTV




ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു. അക്രമ സംഭവങ്ങള്‍ വേദനിപ്പിച്ചെന്നും ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ പരാമര്‍ശിച്ച് മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു  പ്രധാനമന്ത്രി .വികസിത രാജ്യങ്ങളേക്കാള്‍ വേഗത്തില്‍ വാക്‌സിന്‍ വിതരണം നടത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്നും .30 ലക്ഷം പേര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ എന്നിവയ്ക്ക് ഇത് സാധിക്കുന്നതിന് 18, 36 ദിവസങ്ങള്‍ വേണ്ടിവന്നതായി മോദി പറഞ്ഞു


മരുന്നുകളുടെയും വാക്‌സിനുകളുടെയും കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാണ്. മറ്റു രാജ്യങ്ങളെ സാഹായിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണം മാത്രമല്ല, ഏറ്റവും വേഗത്തിലുള്ള വാക്‌സിനേഷന്‍ കൂടിയാണ് ഇന്ത്യ നടത്തുന്നതെന്നും മോദി പറഞ്ഞു.
കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇനിയും നിരവധി ചുവടുകള്‍ മുന്നോട്ടുപോകാനുണ്ട്. സര്‍ക്കാര്‍ ഇനിയും അത്തരം ശ്രമങ്ങള്‍ തുടരുമെന്നു, മോദി വ്യക്തമാക്കി.




Reactions