ഇടഞ്ഞ പോത്തിനെ വരുതിയിലാക്കി എരുമ. കോതനല്ലൂർർ കുഴിയഞ്ചാലിൽ കശാപ്പിനായി കൊണ്ടുവന്ന പോത്താണ് ഇടഞ്ഞത് .കാശാപ്പിനായി ലോറിയിൽ നിന്ന് പോത്തുകളെ ഇറക്കുന്നതിനിടയാണ് ഒരു പോത്ത് ഇടഞ്ഞ് റോഡിലൂടെ ഓടിയത് .സിനിമ ജെല്ലിക്കെട്ടിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് പിന്നീട ഈ പ്രദേശത്ത അരങ്ങേറിയത് . പോത്ത് കുഴിയഞ്ചാലിൽ നിന്നും പാറേൽ പള്ളി ഭാഗത്ത് ഓടി എത്തി വെള്ളാമറ്റം പാടത്തേക്ക് ഇറങ്ങി.ഇതോടെ തൊഴിലാളികളും പോത്തിന് പിന്നാലെ ഓട്ടം തുടങ്ങി . പോത്ത് ഇടഞ്ഞ് റോഡിലൂടെ വരുന്ന വിവരം അറിഞ്ഞതോടെ പ്രദേശവാസികളും റോഡുകളിൽ നിന്നും സമീപത്തെ കടകളിൽ നിന്നും ഓടി രക്ഷപ്പെട്ടു.
ഇടഞ്ഞു നിന്ന പോത്തിൽ നിന്നും പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് . സംഭവം അറിഞ്ഞതോടെ കടുത്തുരുത്തിയിൽ നിന്നും അഗ്നിശമന സേനയും സ്ഥലത്ത് എത്തി. ഇതോടെ പോത്ത് പലരെയും ആക്രമിച്ചതായി നാട്ടിൽ കഥകൾ പരന്നു. പോത്തിനെ അനുനയിപ്പിച്ച് പിടിച്ചു കെട്ടാൻ കശാപ്പ്കാരും അഗ്നിശമന സേനയും ഏറെ പരിശ്രമിച്ചെങ്കിലും ,ഫലം കണ്ടില്ല . പിന്നീടാണ് കഥയിൽ ട്വിസ്റ്റ് സംഭവിക്കുന്നത് , ജെല്ലിക്കെട്ട് സിനിമയിൽ ഇടഞ്ഞ ഓടിയ പോത്തിനെ പിടച്ചു കെട്ടാൻ നടൻ സാബു മോൻ വരുന്നത് പോലെ,
ഒടുവിൽ പാടത്തിനു നടുവിൽ ഇടഞ്ഞു നിന്ന പോത്തിനെ അനുനയിപ്പിക്കാൻ കോതനല്ലൂരിൽ നിന്നും ലോറിയിൽ ഒരു എരുമയെ എത്തിച്ച് പോത്തിനരികിലേക്ക് അഴിച്ചു വീട്ടു.
എരുമയെ കണ്ടതും പോത്തിന്റെ മട്ടുമാറി. നേരെ എരുമയുടെ പിന്നാലെ കൂടി.അങ്ങനെ മെരുക്കി പോത്തിനെ വരുത്തിയിലാക്കി പിടിച്ചു കെട്ടി വാഹനത്തിൽ കയറ്റുകയായിരുന്നു. കശാപ്പുശാലകളിലേക്ക് ഇതര സംസ്ഥാനത്തു നിന്നും വാഹനത്തിൽ കൊണ്ടു വരുന്ന ഉരുക്കളെ റോഡിൽ ഇറക്കുന്നത് പലപ്പോഴും വിരണ്ടോടുന്നതിനും ആളുകളെ ആക്രമിക്കുന്നതിനും കാരണമാകുന്നുണ്ട്.
