സിനിമ പ്രേമികളെ അവേശേത്തിലാക്കി മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിങ് തീയതി പ്രഖ്യാപിച്ചു .മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം .കർശന നിയന്ത്രണങ്ങളോടെ തിയറ്റർ തുറക്കാൻ സംസ്ഥാനസർക്കാർ ഉത്തരവിറക്കിയതിനു പിന്നാലെയുള്ള ഈ പ്രഖ്യാപനം സിനിമാപ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. 2021 മാർച്ച് 26 ന് സിനിമ റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ ഫേസ്ബുക് പോസ്റ്റിലുടെ അറിയിച്ചത് .
മോഹൻലാൽ .പ്രഭു ,സുനിൽ ഷെട്ടി ,അർജുൻ ,പ്രണവ് മോഹൻലാൽ , മഞ്ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് .പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് .2020 മാർച്ച് 26 ന് റീലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മൂലം നീണ്ടുപോകുകയിരുന്നു .മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയുടെ ചിത്രീകരണം വാഗമൺ,ഹൈദരാബാദ് രാമേശ്വരം എന്നിവടങ്ങളിലാണ് നടന്നത് .
മരക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയെല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിന്റെ നിർമാതാക്കളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. മറ്റു റിലീസുകൾ നിർമാതാക്കളുടേയും വിതരണക്കാരുടേയും തിയറ്റർ ഉടമകളുടേയും പൊതുവേദി തീരുമാനിക്കും. മാത്രമല്ല, നികുതി, വൈദ്യുതി ബാധ്യത സംബന്ധിച്ച ആനുകൂല്യങ്ങളും തിയറ്റർ തുറക്കും മുൻപു തീരുമാനിക്കേണ്ടിവരും.
