കോവിഡ് പരിശോധന നിരക്കു കുറച്ചു . സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു.ആര്‍ടിപിസിആർ ടെസ്റ്റിന് 1500 രൂപയാക്കി കുറച്ചു , ആന്റിജെന്‍ ടെസ്റ്റിന് 300 രൂപയും. നേരത്തെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2100 രൂപയായിരുന്നു. ഇതാണ് 1500 ആയി കുറച്ചത്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിന് 650 രൂപയായിരുന്നതാണ് 300 രൂപയായി കുറഞ്ഞത്.ഈ നിരക്കുകള്‍ പ്രകാരം മാത്രമേ അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഇതിനിടെ, കോവിഡ് വാക്സീന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത് തീരുമാനിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ വിദഗ്ധ സമിതി യോഗം തുടങ്ങി. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും ഭാരത്ബയോടെക്കിന്‍റെയും അപേക്ഷ പരിഗണിക്കും.
.കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇരു കമ്പനികളോടും വാക്സീന്‍ പരീക്ഷണത്തിന്‍റെയും സുരക്ഷയുടെയും കൂടുതല്‍ ഡേറ്റ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഫൈസര്‍ കമ്പനി പരീക്ഷണത്തിന്‍റെ വിശദാംശങ്ങള്‍ വിദഗ്ധ സമിതി മുന്‍പാകെ അവതരിപ്പിക്കും. വാക്സീന്‍ ഡ്രൈ റണ്‍ നാളെ രാജ്യമാകെ നടക്കും. കേരളത്തിലും മഹരാഷ്ട്രയിലും കൂടുതല്‍ സ്ഥലങ്ങളില്‍ ഡ്രൈ റണ്‍ നടക്കും. കേരളത്തില്‍ നാളെ തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വാക്സീന്‍ ഡ്രൈ റണ്‍ നടക്കുകസംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു..