കോവിഡ് മഹമാരിയെ തുടർന്ന് അടച്ചിട്ടിരുന്ന തിയറ്ററുകൾ ഇന്ന് തുറന്നിരിക്കുകയാണ്. പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം തിയറ്ററുകള്‍ തുറക്കുമ്പോൾ തുടക്ക ചിത്രമാവുന്നത് വിജയ് നായകനാകുന്ന 'മാസ്റ്റർ'.'റിലീസ് ദിവസം തന്നെ മാസ്റ്റർ തീയറ്ററിൽ കാണാൻ ആരാധകർക്കൊപ്പം നടൻ ദിലീപ് എത്തി.
ചാലക്കുടിയിലെ തിയറ്ററിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം സംഘടനയുടെ അംഗങ്ങൾക്കൊപ്പം ദിലീപ് ചാലക്കുടിയിലെ തിയറ്ററിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നേരത്തെ തന്നെ താരം ചിത്രത്തിന് ആശംസകൾ അറിയിച്ചിരുന്നു . തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടൻ ആശംസകൾ അറിയിച്ചത്. ഇന്ന് മലയാള സിനിമയ്ക്ക് ചരിത്രപരമായ ഒരു ദിവസമാണെന്നും .
നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുകയാണ് എന്നും ദിലീപ് പറയുന്നു. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. അതിനു തുടക്കം കുറിച്ച ദളപതി വിജയ് യുടെ 'മാസ്റ്ററിന്' എല്ലാവിധ ആശംസകളും ദിലീപ് അറിയിച്ചു. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമേകാൻ .
മലയാള സിനിമയിലെ താരങ്ങളും ടെക്‌നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണാനും ഫേസ്ബുക്ക് കുറിപ്പിലൂടെ ആവിശ്യപ്പെട്ടു . .