തിരുവനന്തപുരം : പ്രണയമീനുകളുടെ കടൽ എന്ന സിനിമയിൽ നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി ആരോപിച്ച് യുവനടി കമലിനെതിരെ വക്കീൽ നോട്ടിസ് അയച്ചതുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ ‘അത് നമ്മുടെ സിനിമയിൽ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാൻ സെറ്റിൽ ചെയ്തെന്നും’ കമൽ പരാമർശിച്ചതിനെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്.
ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാൾ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പരാതിയിൽ പറയുന്നു.
