Hot Posts

6/recent/ticker-posts

പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ജോലി കിട്ടാത്ത സ്ഥിതി പരിശോധിക്കും ; പിണറായി വിജയൻ



തിരുവനന്തപുരം : പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് ജോലി കിട്ടാതെ പോകുന്ന സ്ഥിതി പ്രത്യേകമായി പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്ന്  മുഖ്യമന്ത്രി  പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 10 വർഷമെങ്കിലും സർവീസ് ഉള്ളവരെ മാനുഷിക പരിഗണന വച്ചു സ്ഥിരപ്പെടുത്തുന്ന രീതിയാണ് സർക്കാർ പിന്തുടരുന്നത് എന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. റാങ്ക് പട്ടികയിൽ നിന്ന് ആളു വരില്ലെന്ന് ഉറപ്പുള്ള തസ്തികയിലാണ് ഇതു ചെയ്യുന്നത്.പിഎസ്‌സി ലിസ്റ്റിലുള്ളവരെ മറ്റിനിർത്തി പാർട്ടിക്കാർക്കും ബന്ധുക്കൾക്കും പിൻവാതിൽ നിയമനം നടത്തുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഒഴിവുള്ള നിയമനങ്ങളെക്കാൾ അഞ്ചിരട്ടി വരെ ഉൾക്കൊള്ളുന്നതാണു റാങ്ക് പട്ടികയെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രതീക്ഷിക്കുകയും കിട്ടാതെ . ചില സാഹചര്യങ്ങളിൽ കരാർ നിയമനം അനിവാര്യമാണ്. അതു സർക്കാർ നിയമനമല്ല. പിഎസ്‌സിക്കു വിജ്ഞാപനം ചെയ്യേണ്ട തസ്തികകളും അല്ല. പിഎസ്‌സി വഴി നിയമിക്കേണ്ടിടത്ത് അങ്ങനെ മാത്രമാണു ചെയ്യുന്നത്. ലഭ്യമായ കണക്കനുസരിച്ച് 1,51,513 പേർക്കു പിഎസ്‌സി അഡ്വൈസ് മെമ്മോ നൽകി. ഈ സർക്കാർ 27,000 സ്ഥിരം തസ്തിക സൃഷ്ടിച്ചു. താൽക്കാലിക തസ്തിക കൂടിയാകുമ്പോൾ 44,000 വരും.

Reactions