തിരുവനന്തപുരം :സിനിമാ സംഘടനകള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തുടർന്ന് സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സിനിമ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അതേസമയം, സെക്കൻഡ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തിയറ്ററുകളുടെ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സംഘടന പ്രതിനിധികൾ പറഞ്ഞു.
