തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കലിനിടെ രാജൻ– അമ്പിളി ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിലെ തർക്ക വസ്തുവായ നാലുസെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നു റവന്യൂ വകുപ്പ് .തർക്ക വസ്തുവായ നാലുസെന്റ് വ്യക്തമാക്കി . ഇതു സംബന്ധിച്ച് റിപ്പോർട്ട് തഹസിൽദാർ ജില്ലാ കലക്ടർക്ക് കൈമാറി. വസന്തയുടെ പേരിലുള്ള ഭൂമി രാജൻ കൈവശം വയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭൂമി വസന്തയുടെ തന്നെയാണെന്ന് അതിയന്നൂർ വില്ലേജ് ഓഫിസും സ്ഥിരീകരിച്ചിരുന്നു. ഈ 4 സെന്റിന്റെ തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ടു സെന്റ് കൊച്ചുമകൻ എ.എസ്. ശരത്കുമാറിന്റെ പേരിലാണ്. 2007 ലാണ് ഈ രണ്ടു വസ്തുവും വസന്ത വാങ്ങുന്നത് .അന്ന് ശരത്കുമാറിന് . ഇതേ ഭൂമി മറ്റു മൂന്നു പേരുടെ പേരിലാണെന്ന് കാണിച്ച് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽനിന്നു വിവരാവകാശ രേഖ രാജനു നൽകിയത് നേരത്തെ വാർത്തയായിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്കു ഭൂമി സ്വന്തമാക്കാൻ രാജന്റെ നിയമപ്പോരാട്ടം.വെൺപകൽ പോങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിൽ ഉടമസ്ഥർക്കു പട്ടയം നൽകുന്നത് 1989ലാണ്. പത്തുവർഷത്തിനു ശേഷം മാത്രം നിയമപരമായി കൈമാറ്റം ചെയ്യാവൂ എന്ന നിബന്ധനയോടെയാണ് പട്ടയം നൽകിയത്.
ആദ്യ ഉടമകൾ വിറ്റ ഭൂമി പിന്നീട് വസന്ത വിലകൊടുത്തു വാങ്ങി പട്ടയം പേരിലാക്കുകയായിരുന്നു.ഇതോടെ തെറ്റായ രേഖ നൽകിയത് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ നിന്നാണെന്ന് വ്യക്തമായി . രാജൻ–അമ്പിളി ദമ്പതികളുടെ മരണത്തിൽ കാലാശിച്ച് സംഭവങ്ങളുടെ തുടക്കം തെറ്റായ വിവരങ്ങൾ ലഭിച്ചതു കൊണ്ടാണെന്നു വ്യക്തമാവുന്നു. ഒഴിഞ്ഞു കിടന്ന ഭൂമിയിൽ രാജൻ ഷെഡ് നിർമിച്ചു കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വർഷം മുൻപായിരുന്നു. മാസങ്ങൾക്കുശേഷം അയൽവാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിച്ചു. ഇതറിഞ്ഞ രാജൻ സെപ്റ്റംബർ 29ന് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ, വസ്തുവിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകുകയായിരുന്നു. ഇതിനുള്ള മറുപടിയിലാണ് തെറ്റായ വിവരങ്ങൾ നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ നിന്ന രാജന് ലഭിച്ചത്.
തെറ്റായ വിവരം നൽകിയത് ഉദ്യോഗസ്ഥരാണെന്നും നടപടി വേണമെന്നും രാജന്റെ മക്കൾ ആവിശ്യപ്പെട്ടു .‘ഞങ്ങൾ താമസിക്കുന്നത് അവകാശികളില്ലാത്ത പുറമ്പോക്കു ഭൂമിയിലെന്നാണ് അച്ഛൻ കരുതിയിരുന്നത്. ഞങ്ങളും അങ്ങനെ തന്നെ. തെറ്റായ വിവരം ലഭിച്ചതും അതു വിശ്വസിച്ചതുമാണ് അച്ഛന്റെയും അമ്മയുടെയും മരണത്തിലേക്ക് നയിച്ചത്. അവരുടെ മരണങ്ങളിൽ നേരിട്ടല്ലെങ്കിലും തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. അവർക്കെതിരെയും നടപടി വേണമെന്നും. സർക്കാരിന്റെ ഇതുവരെയുള്ള നടപടികളിൽ പൂർണ തൃപ്തരാണെന്നും രാജന്റെ മക്കൾ പറഞ്ഞു.
