കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജന ചര്‍ച്ചയുടെ രണ്ടാം ഘട്ടത്തിന് ഇടതുമുന്നണി ഇന്നു തുടക്കമിടുന്നു. സിപിഐയുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ചയ്ക്ക് ശേഷം ജനാതാദള്‍ ഒഴികെയുള്ള മറ്റ് പാര്‍ട്ടികളുമായിട്ടാണ് ഇന്ന് ചര്‍ച്ച. 13 സീറ്റു വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസും മത്സരിക്കുന്ന സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന നിലപാട് ജനാധിപത്യ കേരള കോണ്‍ഗ്രസും ചര്‍ച്ചയില്‍ ഉന്നയിക്കും.
സിപിഐയുമായും കേരള കോണ്‍ഗ്രസുമായും നടത്തിയ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചത്.
ജോസ് കെ.മാണിക്ക് നല്‍കാമെന്ന് അനൗദ്യോഗിക ധാരണയായിട്ടുണ്ട്. എന്നാല്‍ 13 സീറ്റെന്ന ആവശ്യം ജോസ് ചര്‍ച്ചയില്‍ ഉന്നയിക്കും.
മറ്റു കക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വീണ്ടും സിപിഐയുമായി സിപിഎം അടുത്ത ദിവസം ചര്‍ച്ച നടത്തും. വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ ഓരോ കക്ഷികളെയും പ്രത്യേകം പ്രത്യേകമാണ് കാണുന്നത്. കേരള കോണ്‍ഗ്രസിന് നല്‍കാവുന്ന സീറ്റുകള്‍ സിപിഎം അവരെ അറിയിക്കും. കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ എന്നീ സീറ്റുകള്‍ സിപിഐയില്‍നിന്ന് ഏറ്റെടുത്തു നല്‍കാമെന്നാണ് സിപിഎം വാഗ്ദാനം. ഇതു വിട്ടുകൊടുക്കാന്‍ സിപിഐ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.


