Hot Posts

6/recent/ticker-posts

കേരളത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നുമറിയില്ല ; രമേശ് ചെന്നിത്തല - BMTV




തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെയും നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ എംഎൽഎ എന്നിവരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.


രണ്ട് എംഎല്‍എമാര്‍ നിരാഹാര സമരം നടത്തിയിട്ടും സ്പീക്കറോ മന്ത്രിമാരോ തിരിഞ്ഞുനോക്കിയില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നുമറിയില്ല. സമരക്കാരുമായി ചര്‍ച്ച നടത്തുന്നത് ഉദ്യോഗസ്ഥരാണ്. ടി.കെ.ജോസും മനോജ് എബ്രഹാമുമാണോ സര്‍ക്കാര്‍ നയം തീരുമാനിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.



Reactions