Hot Posts

6/recent/ticker-posts

ഇന്ധനവില വീണ്ടും കൂട്ടി; കൊച്ചിയിൽ 90 ന് മുകളിൽ - BMTV




തിരുവനന്തപുരം: വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. കൊച്ചിയില്‍ പെട്രോൾ വില ലീറ്ററിന് 90 രൂപ കടന്നു. ഡീസലിന് 33 പൈസയും പെട്രോളിന് 34 പൈസയും ആണ് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 90 രൂപ നാല് പൈസയും, ഡീസലിന് 84 രൂപ 65 പൈസയും ആയി. ഈ മാസം  ഡീസലിന്  3 രൂപ.92 പൈസയും പെട്രോളിന് 3 രൂപ 52 പൈസയും ആണ് വര്‍ധിച്ചത്. 


രാജ്യാന്തര വിപണിയില്‍ ബ്രെന്‍റ് ക്രൂഡ് വില 65 ഡോളറിലേക്കടുക്കുകയാണ്. ഇന്ധന വില കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറന്നതില്‍ നിയന്ത്രണം വേണമെന്ന് ഇന്ത്യ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വില കൂട്ടാനുളള തീരുമാനത്തിന്‍റെ ഭാഗമായാണ് ഒപെക് എണ്ണ ഉല്‍പാദനം കുറച്ചത്. 



Reactions