പാലാ: കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ ജില്ലാഭരണകൂടം അടിയിന്തിരമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്. നിലവിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സർക്കാർ പരിപാടികളും മറ്റു പൊതു പരിപാടികളും സംഘടിപ്പിക്കുന്നത്. കൂടാതെ സമയബന്ധിതമായി ഗ്രാമസഭ വിളിച്ചു ചേർക്കണമെന്ന സർക്കാർ നിർദ്ദേശം ദുരന്തം വിളിച്ചുവരുത്തുന്നതിന് കാരണമാകും.
സർക്കാർ പരിപാടികൾക്കും ജനം സംഘടിക്കുന്ന മറ്റു പരിപാടികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും ഷോൺ പറഞ്ഞു. നിലവിൽ നല്ലൊരു ശതമാനം ത്രിതല പഞ്ചായത്ത് അംഗങ്ങളും കോവിഡിന്റെ പിടിയിലാണെന്നത് ഗൗരവം വർധിപ്പിക്കുന്നതാണെന്നും ഷോൺ കൂട്ടിച്ചേർത്തു.


