പാലാ : പാലായിൽ രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ വികസന പദ്ധതി തടസ്സപ്പെടുത്തുന്നതിനെതിരെ മാണി സി കാപ്പൻ എം എൽ എ പാലാ നഗരസഭാ കാര്യാലയത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.
എം എൽ എ ഫണ്ട് അനുവദിച്ചിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും എസ്റ്റിമേറ്റ് പോലും എടുക്കാതെ പദ്ധതി തടസ്സപ്പെടുത്തിയതിനെതിരെയാണ് എം എൽ എ യുടെ സമരം.പാലായിയുടെ വികസനം രാഷ്ട്രീയ ലക്ഷ്യത്തിനായി തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നതിൻ്റെ നേർസാക്ഷ്യം.പ്രതിപക്ഷ കൗൺസിലർമാരും എംഎൽഎയ്ക്കൊപ്പം ചേർന്നും.നഗരസഭ സെക്രട്ടറിയുടെ ചേംമ്പറിൽ ചർച്ച് നടക്കുന്നു.


