അലി അക്ബർ സംവിധാനം ചെയ്യുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ അനിയൻ ഡോക്ടർ RL V രാമകൃഷ്ണൻ പ്രധാനവേഷത്തിൽ എത്തുന്നു. മലബാർ കലാപത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 1921 പുഴ മുതൽ പുഴ വരെ. ആഷിഖ് അബു- പൃഥ്വിരാജ് ചിത്രം 'വാരിയംകുന്നൻ' പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സമാന്തരമായി മലബാർ കലാപം പറയുന്ന സിനിമ അലി അക്ബർ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിൽ കലാഭവൻ മണിയുടെ അനിയൻ പ്രധാനവേഷത്തിൽ എത്തുന്നുതിനെ കുറിച്ചുളള വാർത്തയാണ് വരുന്നത്.
സംവിധായകൻ ശരത്ചന്ദ്രൻ വയനാടാണ് ഈകാര്യം തന്റെ ഫെസ്ബുക്ക് പേജിലുടെ അറിയിച്ചത്. ശരത്ചന്ദ്രൻ വയനാടിന്റെ കുറിപ്പ് ഇങ്ങനെ..
ചിലർ അങ്ങിനെയാണ് കാലം എത്ര കിതച്ചോടിയാലും ഓർമ്മയും സ്നേഹവും വറ്റാത്ത ചിലരുണ്ട് . സന്തോഷമുള്ള ഒരു ദിനമാണ് ഇന്ന് ... നമുക്ക് ഏറെ പ്രിയപ്പെട്ട കലാഭവൻ മണിയുടെ അനിയൻ ഡോക്ടർ RL V രാമകൃഷ്ണൻ എന്നെ തേടി വീട്ടിലെത്തി ഗുരുവിന്റെ അനുഗ്രഹം വേണമെന്ന് പറഞ്ഞ് വർഷങ്ങൾക്കു മുമ്പ് ഈ മുഖത്ത് ഞാൻ ക്യാമറ വെച്ചിരുന്നു. അതാണ് അദ്ദേഹത്തിന്റെ ആദ്യ അഭിനയം ഒരു വല്ലം പൂവ് മ്യൂസിക് ആൽബം. ഇന്ന് അദ്ദേഹം ചുരും കയറിയത് വയനാടിന്റെ പ്രിയപുത്രൻ ശ്രീ.അലി അക്ബർ സംവിധാനം ചെയ്യുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിൽ അതിഗംഭീരമായ ഒരു കഥാപാത്രം ചെയ്യാനാണ്. മണിയെ പലരും മറന്നു ... അലി അക്ബർ മണിയുട സ്നേഹവും ഓർമ്മയും മറന്നില്ല. മണിയെ പോലെ പേര് കേട്ട ഒരു നടനായി തീരാൻ രാമകഷണന് കഴിയട്ടെ ..... എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് ശരത്ചന്ദ്രൻ കുറിച്ചു


