തിരുവനന്തപുരം: സോളർ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായർ വ്യാജ രേഖ ഉപയോഗിച്ചു പിൻവാതിൽ നിയമനം നടത്തിയെന്ന കേസിൽ സരിതയ്ക്കെതിരെ ആരോപണങ്ങളുമായി കൂട്ടുപ്രതി. തൊഴിൽ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിതയാണെന്ന് ജാമ്യാപേക്ഷയില്‍ കൂട്ടുപ്രതി പറഞ്ഞു. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയതു സരിതയാണെന്നും ഒന്നാം പ്രതി രതീഷിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നു. സിപിഐയുടെ പഞ്ചായത്ത് അംഗമാണ് രതീഷ്. സരിത മൂന്നുലക്ഷം രൂപ തിരികെ നല്‍കിയതിന്റെ രേഖയായി ചെക്കും ഹാജരാക്കി.


