Hot Posts

6/recent/ticker-posts

'ഒരിടത്തൊരു മുയൽമാൻ', ഇസക്കുട്ടന്റെ ചിത്രവുമായി ചാക്കോച്ചൻ - BMTV




ഇസക്കുട്ടന്റെ  ഒരു സൂപ്പർക്യൂട്ട് ചിത്രമാണ് സോഷ്യൽമീഡിയിലൂടെ കുഞ്ചാക്കോ ബോബൻ  പങ്കുവച്ചിരിക്കുന്നത്. മുയലുകളെ കളിപ്പിക്കുന്ന ഇസയാണ് ചിത്രത്തിലുള്ളത്. ‘ഒരിടത്തൊരു മുയൽമാൻ’ എന്ന അടിക്കുറിപ്പോടെയാണ്  മകന്റെ ചിത്രം ചാക്കോച്ചൻ പങ്കുവച്ചത്. ഇസഹാക്ക് എന്ന ഇസയുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് ഏറെ താല്പര്യമാണ്.  അതുകൊണ്ടുതന്നെ ഈ മനോഹര ചിത്രത്തിന് നിരവധിപ്പേരാണ് കമന്റുകളും ലൈക്കുകളുമായെത്തിയ.രസകരമായ നിരവധി കമന്റുകളുമുണ്ട്. 'ഒരിടത്തൊരു മുയൽമാൻ' എന്ന  എന്ന ക്യാപ്ഷൻ കണ്ട് പുതിയ സിനിമയുടെ പേരാണോയെന്ന ചോദ്യവുമായി ചിലരെത്തി. ക്യാപ്ഷന് പിഷാരടിയുടെ ട്യൂഷന് പോകുന്നുണ്ടോയെന്നും മറ്റ്ചിലർ  പിഷാരടിയാണോ ക്യാപ്ഷനിട്ടതെന്നും പിഷാരടിയുടെ ബാധ കൂടിയോയെന്നുമൊക്ക കമന്റുകളുണ്ട് വരുന്നുണ്ട്. 


ഈ കൊറോണക്കാലത്ത് ഇസക്കുട്ടനുമൊത്ത് കൂടുതൽ സമയം പങ്കിടാനായതിന്റെ സന്തോഷം ചാക്കോച്ചന്റെ പല സോഷ്യൽമീഡിയ പോസ്റ്റുകളിലും കാണാം. മകനുമൊത്ത് അവധിയാഘോഷിക്കുന്ന നിരവധി ചിത്രങ്ങളും ചാക്കോച്ചൻ പങ്കുവച്ചിരുന്നു. മുൻപ്  ഇസക്കുട്ടൻ മണ്ണിൽ കളിക്കുന്ന ഫോട്ടോകളും മണ്ണുപുരണ്ട ഒരു കുഞ്ഞിക്കാലിന്റെ ചിത്രവും വിഡിയോയുമൊക്കെ താരം പങ്കുവച്ചിരുന്നു. മണ്ണിനെ അറിഞ്ഞ് ഉയരത്തിൽ എത്താനുള്ള ആശംസയ്‌ക്കൊപ്പമാണ്  മകൻ ഇസഹാക്കിന്റെ കുഞ്ഞിക്കാലിന്റെ ക്യൂട്ട് ചിത്രം ചാക്കോച്ചൻ പങ്കുവച്ചത്. 



Reactions