Hot Posts

6/recent/ticker-posts

കോവാക്‌സീന്‍ സുരക്ഷിതവും ഫലപ്രദവും; കേന്ദ്ര ആരോഗ്യമന്ത്രി - BMTV




ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീനില്‍ ആശങ്ക പ്രകടിപ്പിച്ച ഛത്തിസ്ഗഡിന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധൻ വിശദമായ മറുപടി നൽക്കി. കോവാക്‌സീനും കോവിഷീല്‍ഡും സുരക്ഷിതവും ഫലപ്രദവുമാണെന്നും കോവിഡ് മഹാമാരിയെ ചെറുക്കാന്‍ എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 
മൂന്നാംവട്ട ക്ലിനിക്കല്‍ ട്രയലിന്റെ ഫലം പൂര്‍ത്തിയാകുന്നതു വരെ ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ സംസ്ഥാനത്തേക്ക് അയയ്ക്കരുതെന്നു ചൂണ്ടിക്കാട്ടി ഛത്തിസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ് സിങ് ദിയോ, ഡോ. ഹര്‍ഷ്‌വര്‍ധനു കത്തെഴുതിയിരുന്നു. വാക്‌സീന്‍ ബോട്ടിലുകളില്‍ കാലപരിധി രേഖപ്പെടുത്താത്തതിലും കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഡ് ആശങ്ക അറിയിച്ചിരുന്നു.ഇതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി വിശദമായ മറുപടി നൽക്കിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇതുവരെയുള്ള പരീക്ഷണങ്ങളുടെ ഫലം വിലയിരുത്തി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വാക്‌സീന്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു. തുടര്‍ന്നാണ് അടിയന്തര ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കോവിഷീല്‍ഡിനും കോവാക്സീനും അംഗീകാരം നല്‍കിയത്.സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന രണ്ടു വാക്‌സീനുകളും സുരക്ഷിതവും ഫലപ്രദവുമാണ്.



Reactions