ഒരുബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. താരത്തിന്റെ പുതിയ ചിത്രമായ ആദ് പുരിഷിൻ്റെ സെറ്റിൽ തീപ്പിടിത്തം. ചിത്രത്തില്‍ പ്രഭാസിനൊപ്പം സെയ്ഫ് അലി ഖാനും ഒന്നിക്കുന്നു എന്നുള്ള പ്രത്യേകതയും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സിനിമയുടെ സെറ്റില്‍ തീ പിടുത്തം ഉണ്ടായി എന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. തീപിടുത്തം ഉണ്ടായത് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ്. തീപിടുത്തം സംഭവിച്ചത് മുംബൈ ഗുര്‍ഗോണ്‍ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റില്‍ വെച്ചാണ്.

