കൊച്ചി: നടി സണ്ണി ലിയോണിനെ കൊച്ചിയിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പു പരാതിയിലാണ് നടപടി. 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പെരുമ്പാവൂർ സ്വദേശി ഷിയാസാണു പരാതി നൽകിയത്. കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് ഷിയാസ് പരാതി നൽകിയിരുന്നത്.

