കൊച്ചി: ഐഎഫ്എഫ്കെയില്‍ ആരുടെയും അസാന്നിധ്യം പ്രശ്നമല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ക്ഷമാപണം നടത്തിയിട്ടും രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയമായി കാണേണ്ടിവരുമെന്ന് മന്ത്രി എ.കെ.ബാലനും വ്യക്തമാക്കി. ഐഎഫ്എഫ്കെയില്‍ നടന്‍ സലിം കുമാറിനെ ക്ഷണിക്കാതിരുന്നതിനെ തുടർന്നുണ്ടായ വിവാദത്തിന് മേളയുടെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനവേദിയിലായിരുന്നു മന്ത്രിയുടെയും അക്കാദമി ചെയര്‍മാന്റെയും മറുപടി.
കൊച്ചി സരിത തിയറ്ററിലെ ഉദ്ഘാടന വേദിയിൽ ഐഎഫ്എഫ്കെയുടെ ചരിത്രം പറഞ്ഞുകൊണ്ടാണ് കമല്‍ ആരംഭിച്ചത് . ഇരുപത്തിയഞ്ചാം വര്‍ഷം കൊച്ചിയിലെ വേദിയില്‍ താന്‍ കേള്‍ക്കേണ്ടിവന്ന പഴിക്ക് നടന്‍ സലിം കുമാറിന് കമല്‍ വീണ്ടും മറുപടി നല്‍കി. വിവാദങ്ങളും അപവാദങ്ങളും മേളയെ തളര്‍ത്തില്ലെന്നുമ. ആരുടെയും അസാന്നിധ്യം പ്രശ്നവുമല്ലെന്നും കമൽ പറഞ്ഞു. മേളയിലെ പ്രതിപക്ഷ ജനപ്രതിനിധികള്‍ ഇല്ലാത്തതിന് പിന്നിലും ചില ഇടപെലുകള്‍ ഉണ്ടായതായി സംശയിക്കുന്നുവെന്നും കമല്‍ കൂട്ടിചേർത്തു.


