പ്രണയ ദിനത്തിൽ നടി നിത്യ മേനോൻ പങ്കുവച്ച ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. തന്റെ ഒരേയൊരു വാലന്റൈൻ എന്ന അടിക്കുറിപ്പോടെയായിരുന്നു നിത്യ ചിത്രം പങ്കുവച്ചത്. കാമുകനെക്കുറിച്ചാണ് നടിയുടെ തുറന്നുപറച്ചിലെന്നായിരുന്നു ആരാധകർ കരുതിയത്. എന്നാൽ അവസാനം നടി തന്നെ സസ്പെൻസ് പൊളിച്ചു.
‘എന്റെ ഒരേയൊരു വാലന്റൈൻ. പറയാതിരിക്കാൻ വയ്യ, ഇവന് വളരെയേറെ ഭംഗിയുണ്ട്. ഷൂട്ടിങ് തുടങ്ങിയ ശേഷം എനിക്ക് ഒരുപാട് സ്നേഹവും തോന്നി. അവനെ ശാന്തനാക്കി നിർത്തുന്നതിലും സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധാലുവായിരുന്നു. എന്റെ കഴുത്തും തോളുമൊക്കെ ഇവനും തത്തയും ചേർന്ന് മാന്തിപ്പറിച്ചിട്ടും. ഈ ചിത്രത്തിന്റെ മേക്കിങിനിടെ മനുഷ്യനെ ഉപദ്രവിച്ചിട്ടുണ്ട്. അതെ അവനൊരു ഫെരെറ്റ്(കീരി വിഭാഗത്തിൽപെട്ട ജീവി) ആണ്.’–നിത്യ മേനോൻ കുറിച്ചു.