Hot Posts

6/recent/ticker-posts

ഗവർണർ ബിജെപിയുടെ രാഷ്ട്രീയ ആയുധം ; എംപി സഞ്ജയ് റാവുത്ത് - BMTV




മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയെ കേന്ദ്രസർക്കാർ രാഷ്ട്രീയ ചട്ടുകമായി ഉപയോഗിക്കുകയാണെന്നു ശിവസേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. ബിജെപിയുടെ താളത്തിനൊത്ത് തുള്ളുന്ന കളിപ്പാവയായ ഗവർണറെ തിരികെ വിളിക്കണമെന്ന് പാർട്ടി മുഖപത്രം സാമ്ന ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഗവർണർ ഭഗത് സിങ് കോഷിയാരിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച സഞ്ജയ് റാവുത്ത് രംഗത്തെത്തിയത്. 

മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗവർണറെ രാഷ്ട്രീയ ആയുധമാക്കുകയാണ്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നിലനിൽക്കുന്നത് ശീതസമരമല്ല തുറന്ന യുദ്ധം തന്നെയാണെന്നും റാവുത്ത് പറഞ്ഞു. മഹാ വികാസ് അഘാഡി സർക്കാരിന്റെ അടിത്തറ ഭദ്രമാണെന്നും ഗവർണറെ മുന്നിൽ നിർത്തിയുള്ള രാഷ്ട്രീയ നാടകം ബിജെപി ഉപേക്ഷിക്കണമെന്നും സഞ്ജയ് റാവുത്ത് വ്യക്തമാക്കി. 
ഭഗത് സിങ് കോഷിയാരിയുടെ ഉത്തരാഖണ്ഡ് യാത്രയ്ക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക വിമാനം നിഷേധിച്ചതോടെയാണ് നാളുകളായി ഗവർണറും സർക്കാരും തമ്മിൽ തുടരുന്ന ശീതസമരം പൊട്ടിത്തെറിയിലേക്കു നീങ്ങിയത്. വിവാദത്തിനിടെ ഗവർണർ ഡൽഹിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. ഡെറാഡൂണിൽ നിന്നു മുംബൈയിൽ തിരിച്ചെത്താൻ പദ്ധതിയിട്ടിരുന്ന അദ്ദേഹം തീരുമാനം മാറ്റി ഡൽ‍ഹിക്കു പോയി. 




Reactions