Hot Posts

6/recent/ticker-posts

ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനൽകി; രാഹുൽ ഗാന്ധി - BMTV




ന്യൂഡൽഹി: ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്കു വിട്ടുനൽകിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരേപിച്ചു. ഫിംഗർ ഫോർ ആണ് ഇന്ത്യയുടെ പോസ്റ്റ്. അത് ഫിംഗർ ത്രീ ആയി മാറി. ഇതെന്തിനാണെന്ന് പ്രതിരോധമന്ത്രി മറുപടി പറയണെമന്നും അദേഹം പറഞ്ഞു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്താത്തതെന്നും രാഹുൽ ചോദിക്കുന്നു.


ചൈന അതിക്രമിച്ചു കയറി സുപ്രധാന നയതന്ത്ര മേഖലയായ ഡെസ്പാങ് പ്ലെയിൻസിനെക്കുറിച്ചു പ്രതിരോധമന്ത്രി ഒരു വാക്കുപോലും പറയുന്നില്ലെന്നും. പ്രധാനമന്ത്രി ഇന്ത്യൻ മേഖല ചൈനയ്ക്കു നൽകിയോ എന്നതിനെ കുറിച്ച് രാജ്യത്തിന് ഉത്തരം നൽകാൻ മോദി തയാറാകണെമന്നുെ രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നലെ കിഴക്കൻ ലഡാക്കിനെക്കുറിച്ച് പ്രതിരോധമന്ത്രി ഒരു പ്രസ്താവന ഇറക്കിയിരുന്നു. നമ്മുടെ സൈന്യം ഫിംഗർ 3ൽ നിലയുറപ്പിക്കുമെന്നായിരുന്നു ഇത്. ഫിംഗർ 4 ആണ് നമ്മുടെ മേഖല. ഇപ്പോൾ നാലിൽനിന്ന് മൂന്നിലേക്കാണ് നമ്മൾ മാറിയത്. എന്തുകൊണ്ടാണ് നമ്മുടെ മേഖല മോദി ചൈനയ്ക്കു നൽകിയത്.
ചൈനയുടെ മുന്നിൽ തല ഉയർത്തി നൽക്കാൻ മോദിക്ക് പേടിയാണ്. ഇന്ത്യൻ സൈന്യത്തിന്റെ ധീരതയും ത്യാഗവും പാഴാക്കുന്നു. സൈന്യത്തിന്റെ ത്യാഗത്തെ അദ്ദേഹം ചതിക്കുകയാണ്. ഇന്ത്യയിലെ ഒരാളും ഇത് അനുവദിക്കരുത്. മൂന്നു സേനാവിഭാഗങ്ങളും ചൈനയെ നേരിടാൻ തയാറാണ്. മാധ്യമങ്ങൾ‍ സത്യം പുറത്തുകൊണ്ടുവരണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു



Reactions