Hot Posts

6/recent/ticker-posts

മരട് സിനിമയുടെ റിലീസ് തടഞ്ഞ് കോടതി - BMTV




കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ‘മരട് 357’ ചിത്രത്തിന്റെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. ചിത്രത്തിന്റെ ട്രെയിലറോ ഭാഗങ്ങളോ പുറത്തു വിടരുതെന്നും കോടതിയുടെ ഉത്തരവിലുണ്ട്.  പൊളിച്ചു മാറ്റിയ ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ലാറ്റ് നിര്‍മാതാക്കളുടെ വാദം.

 ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നുണ്ട്. ഫെബ്രുവരി 19ന് ആയിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്. അതേസമയം, സിനിമ ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില ആളുകളുടെ ഗൂഢശ്രമമാണ് ഈ നീക്കങ്ങൾക്കു പിന്നിലെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം പറ‍ഞ്ഞു.
എന്നാൽ സിനിമയിൽ നിർമാതാക്കൾ പറയുന്ന പോലെ അവരെ അപകീർത്തിപ്പെടുത്തുന്ന ഒരു രംഗം പോലും ഇല്ലന്ന് ചിത്രത്തിൻ്റെ സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു.
ജയറാം നായകനായ 'പട്ടാഭിരാമന്' ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമാണ് മരട് 357. ദിനേശ് പള്ളത്തിന്‍റേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മാണം.ത്തരം അബദ്ധവാദങ്ങളെ പ്രോൽസാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.



Reactions