പൂഞ്ഞാർ : തന്നെ ചിലർ വർഗ്ഗീയ വാദിയായി ചിത്രീകരിക്കുന്നു എന്ന് പിസി ജോർജ്. പിസി ജോര്‍ജ് എന്‍ഡിഎയിലേയ്ക്ക് പോകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ഏപ്രിൽ 6 ന് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിന്ന് മൽസരിക്കുമെന്ന് പി.സി.ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ ഔദാര്യം വേണ്ട, അവർക്കൊപ്പം ചേരില്ലെന്നും ജോർജ് പറഞ്ഞിരുന്നു. പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും ഞാൻ പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും തന്നെ സുടാപ്പി ആക്കിയില്ലെന്നും .
റോഡ് വീതി കൂട്ടാൻ അരുവിത്തുറ പള്ളിയുടെ മതിൽ ബലമായി പൊളിച്ചപ്പോൾ പോലും ഒരു അരുവിത്തുറക്കാരനും തന്നെ ഊര് വിലക്കിയില്ല .
ഒരുപാട് ആരാധനാലയങ്ങൾ നിർമ്മിക്കാൻ സംഭാവന കൊടുത്തപ്പോഴും ആരും ഒന്നും പറഞ്ഞില്ല . എന്നാൽ നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷർട്ട് ഉയർത്തി കാട്ടിയപ്പോൾ താൻ "ചിലർക്ക് " വെറുക്കപെട്ടവനായി എന്ന് ജോർജ് പറഞ്ഞു.
സീത ദേവിയുടെ നഗ്ന ചിത്രം വരച്ച എം എഫ് ഹുസൈന് അവാർഡ് കൊടുത്തതിന് വിമർശനം ഉന്നയിച്ചപ്പോളും തന്നെ 'ചിലർ ' ആക്രമിച്ചിരുന്നു .
ശബരിമലയിൽ ആചാര സംരക്ഷണത്തിന് മുന്നിൽ നിന്ന് പട നയിച്ചപ്പോഴും" ചിലർ തന്നെ "ആർ എസ് എസ് ആയി ചിത്രീകരിച്ചു .
ശബരിമല വിഷയത്തിന്റെ പേരിൽ കെ സുരേന്ദ്രന് പിന്തുണ കൊടുത്തപ്പോൾ തന്നെ ഊര് വിലക്കാൻ ഒരു പ്രദേശത്തെ മഹല്ലുകളിൽ ഫത്വ പുറപ്പെടുവിച്ചിരുന്നു എന്നും അതെപോലെ രാമക്ഷേത്ര നിർമ്മാണത്തിന് പൈസ കൊടുത്തപ്പോൾ ചിലർക്ക് താൻ വർഗ്ഗീയ വാദിയായി എന്നു
ജോർജ് പറയുന്നു .
ഞാൻ ഒരുപാട് സ്നേഹിച്ച ഒരു സമൂഹം ചിലർ പരത്തിയ തെറ്റിദ്ധാരണയുടെ പുറത്തു ഒരുപാട് കയറി ചൊറിഞ്ഞപ്പോൾ ഞാനും ഒന്ന് മാന്തി . അതിൽ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു എന്ന് ജോർജ്
"ഞമ്മൾടെ" മാത്രം കൂടെ നിന്നാൽ മതേതരം അല്ലെങ്കിൽ വർഗ്ഗീയം ഇതാണ് ചിലരുടെ നയം . അതിനു കുട പിടിക്കാൻ വോട്ട് ബാങ്ക് പേടിതനിക്കില്ലന്നും പിസി ജോർജ് പറഞ്ഞു.


