ന്യൂഡല്‍ഹി: ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഉത്തരവാദിത്വവും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഴവെള്ള സംഭരണത്തിനുള്ള പ്രചാരണ പരിപാടിക്ക് കേന്ദ്രജലശക്തി മന്ത്രാലയം തുടക്കമിട്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ക്യാച്ച് ദി റെയിന്‍ എന്നത് 100 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
‘മാനവരാശിക്ക് പ്രകൃതി നൽകിയ സമ്മാനമാണു ജലം. അത്യാവശ്യ പ്രകൃതി വിഭവമായ വെള്ളം സംരക്ഷിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണ്. മാനവരാശിയുടെ വികസനത്തിന് അത്യന്താപേക്ഷിതമാണു ജലം. വേനൽക്കാലം ആരംഭിച്ചതിനാൽ ഇതാണു ജലസംരക്ഷണത്തെപ്പറ്റി ചിന്തിക്കാനുള്ള നല്ല സമയം. മാഘമാസം നദികളും തടാകങ്ങളും ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടതാണ്. ജലം നമ്മുടെ ജീവനാണ്. അതു വിശ്വാസവും വികസനവുമായും ബന്ധപ്പെട്ടതാണെന്നു മോദി പറഞ്ഞു.


