തിരുവനന്തപുരം: എൽജിഎസ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ.കെ.ബാലൻ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ചർച്ച അവസാനിപ്പിച്ചത്. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ അറയിച്ചു. വാച്ച്മാൻമാരുടെ ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിക്കാൻ ശ്രമിക്കുമെന്നും ഈ ഒഴിവുകൾ നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് എടുക്കുമെന്നും മന്ത്രി ഉറപ്പുനൽകിയെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കി.


