Hot Posts

6/recent/ticker-posts

എൻസിപി ഇടതുമുന്നണിക്കൊപ്പം മാണി; സി.കാപ്പൻ - BMTV




 കോട്ടയം : എന്‍സിപി കേന്ദ്രനേതൃത്വം ഇടതുമുന്നണിക്കൊപ്പമെന്നു മാണി സി.കാപ്പന്‍. തന്‍റെ കൂടെയുള്ളവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഇന്ന് രാജിവയ്ക്കുമെന്ന് കാപ്പൻ വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങളും രാജിവയ്ക്കും. എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. 


കൂടെയുള്ളവരുടെ യോഗം തിങ്കളാഴ്ച പാലായില്‍ ചേരുമെന്നും കാപ്പൻ പറഞ്ഞു.പുതിയ പാർട്ടി രൂപീകരിച്ചു യുഡിഎഫിൽ ഘടകകക്ഷിയായി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി എം.എം.മണിയുടെ വിമര്‍ശനങ്ങളെ പരിഹസിച്ച കാപ്പന്‍, അദ്ദേഹം വാ പോയ കോടാലിയാണ് വണ്‍, ടു, ത്രീ എന്നു കളിയാക്കി. ജനങ്ങളുടെ കോടതിയിൽ ജോസ് കെ.മാണിക്ക് മറുപടി ലഭിക്കുമെന്നും കാപ്പൻ മാധ്യമങ്ങളോടു പറഞ്ഞു.



Reactions