തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന മാണി സി. കാപ്പനെതിരെ എൻസിപി അച്ചടക്കനടപടിയെടുക്കും. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. അച്ചടക്കലംഘനം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു. പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഘടകകക്ഷിയാകാനുള്ള കാപ്പന്റെ നീക്കത്തോടാണ് നേതൃത്വത്തിന്റെ പ്രതികരണം.
കാപ്പന്റെ കൂടെയുള്ളവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഇന്ന് രാജിവയ്ക്കും. സര്‍ക്കാര്‍ നല്‍കിയ കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാപനങ്ങളും രാജിവയ്ക്കും. എന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല.
അതേസമയം, മാണി സി. കാപ്പനുൾപ്പെടെ പത്തുപേരാണ് പാർട്ടി വിട്ടതെന്ന് ടി.പി. പീതാംബരൻ പറഞ്ഞു. രാജിവച്ചവരെ എങ്ങനെ പുറത്താക്കുമെന്നും അദ്ദേഹം ചോദിച്ചു.


