Hot Posts

6/recent/ticker-posts

പാചകവാതക വില വീണ്ടും കൂട്ടി - BMTV




കൊച്ചി: പാചകവാതക എണ്ണക്കമ്പനികള്‍ വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന് നിലവില്‍ വന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപ. ഈമാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്.


കഴിഞ്ഞയാഴ്ച ഗാർഹിക പാചകവാതക വില 50 രൂപ വർധിപ്പിച്ചിരുന്നു. കഴി‍ഞ്ഞ ഒരു മാസത്തിനിടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് 80 രൂപയിലധികമാണ് വില വർധിച്ചത്. ഫെബ്രുവരി ആദ്യം സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 25 രൂപ വർധിപ്പിച്ചിരുന്നു.




Reactions